എന്താണ് ആധുനികത

 


I paint things as I think them, not as I see them ~ Picasso എന്താണ് ആധുനികത എന്ന ഈ പുസ്തകത്തെ ജസ്റ്റ് ഒന്ന് പരിചയപ്പെടുത്താനെ ഇവിടെ ഉദ്ദേശമുള്ളു. എന്തിനാണ് ഞാൻ ഈ പുസ്തകത്തെ കുറിച്ച് പരിചയപ്പെടുത്തുന്നത് എന്ന് അവസാനം പറയുന്നുണ്ട്. എം മുകുന്ദൻ സാറുടെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ വായിച്ച് എഴുത്തുകാരനെ ഏകദേശം എല്ലാവരും മനസ്സിലാക്കികാണുമല്ലോ. പേര് പോലെ തന്നെ എന്താണ് ആധുനിക എന്ന് വിശദീകരിക്കുന്ന ഈ പുസ്തകം ആദ്യം തന്നെ "ആധുനികതക്ക് ഒരു മുഖവുര" എന്ന പുസ്തകത്തിൽ ഹെൻറി ലേഫെവ്ർ ഉദ്ധരിച്ച വാക്കുകൾ കൊണ്ടാണ് തുടങ്ങുന്നത്. അദ്ദേഹം എഴുതുന്നു " കലയിലും, സാഹിത്യത്തിലും, ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, രാഷ്ട്രീയ സാമൂഹിക ജീവിതത്തിലും ഇന്ന് ആധുനികതയുടെ സാന്നിധ്യം ആരെങ്കിലും കാണാതെ പോകുന്നവെങ്കിൽ അവർ തിമിര രോഗികളോ അന്ധന്മാരോ ആണ്". അതായത്, യഥാർത്ഥത്തിൽ ആധുനികതയുടെ ഒരു സവിശേഷത അത് കലയിലും സാഹിത്യത്തിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ്. ആധുനികത സർവ്വവ്യാപിയാണ്. "ആധുനികത" എന്ന വാക്ക് പുതുമയെയാണ് സൂചിപ്പിക്കുന്നത് എന്നുണ്ടങ്കിലും പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രാൻസിൽ "ആധുനിക സംഗീതം" എന്ന പദം പ്രയോഗത്തിലുണ്ടായിരുന്നു. അതിനുപുറമെ ബൂർഷ്വാസിയുടെ വളർച്ചയെകുറിച്ച് പരാമർശിക്കുന്നതിനിടയിൽ മാർക്സ് "ആധുനികം" എന്ന പദം പല തവണ ഉപയോഗിച്ചതായി കാണാം. Modernity and Modernism തമ്മിലുള്ള Difference പറയുന്നു. ആധുനികതയും സമകാലീനതയും തമ്മിലുള്ള വ്യത്യാസവും ബന്ധവും പറയുന്നുണ്ട്. പിന്നീട് അല്പം ചൂട് കൂടിയ ചർച്ചകളാണ് പുസ്തകത്തിൽ നടക്കുന്നത്. അപ്പോഴാണ് ശരിക്കും നാം മുകുന്ദൻ സാറെ മനസ്സിലാക്കുന്നത്. അപ്പോഴാണ് നാം നമ്മുടെ ധിഷണയെ ഒന്നിളക്കുന്നത്. അപ്പോഴാണ് നാം ദേസ്തോവസ്കിയെയും കാഫ്കയെയും കാമുവിനെയും മോറിസ് ബറേയും അടുത്തറിയുന്നത്. ഒരുപാട് ഇംഗ്ലീഷ് എഴുത്തുകാരെയും അവരുടെ "ആധുനികതക്ക്‌" ഉള്ള സംഭാവനകളെയും പുസ്തകം വ്യത്യസ്തമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്. പിന്നീട് ഒരു ദീർഘ ശ്വാസം വിട്ട് ഒന്നൂടെ ഗൗരവം നിറഞ്ഞ കാര്യങ്ങളിലേക്ക് മുകുന്ദൻ സാർ നമ്മളെ കൊണ്ട് പോകുന്നു. അപ്പോഴാണ് ഹെയ്ദഗറും കീർക്കെഗാർഡും ഴാൻ പോൾ സാത്രും നീത്ഷേയും ഒക്കെ ഓരോ പുതിയ ചർച്ചകളുമായി കടന്ന് വരുന്നത്. ഇന്‍ററസ്റ്റിങ് നിറഞ്ഞ ചർച്ചകൾ മാത്രം. അവസാന ഭാഗങ്ങളിൽ പിന്നെ ആധുനിക ചിത്രകലയെയും അതിൽ "ആധുനികത" സ്വാധീനം ചെലുത്തിയത് എങ്ങനെയെല്ലാം എന്നതിലായിരുന്നു ചർച്ച. നമ്മൾ ഒരു ചിത്രം വരക്കുകയാണെകിൽ അത് ഒന്നങ്കിൽ ചതുരമോ വൃത്തമോ ആയിരിക്കും. നമ്മുടെ മനസ്സിൽ അതെ വരികയുള്ളൂ. എന്തും ചതുരാകൃതിയിലോ വൃത്താകൃതിയിലോ കാണുവാനുള്ള ഒരു വാസന നമുക്കുണ്ട്. പക്ഷെ ഇത്തരം ധരണകളെയെല്ലാം തന്നെ മാറ്റി രൂപങ്ങളുടെ അടിസ്ഥാനഘടകം വൃത്തമൊ ചതുരമൊ അല്ലെന്നും ക്യൂബുകളാണെനും പറഞ്ഞ് കൊണ്ട് പിക്കാസോ, ബ്രാക്ക് തുടങ്ങിയ കലാകാരന്മാർ അടങ്ങിയ ക്യൂബിസ്റ്റ്‌ വിഭാഗം മുന്നോട്ട് വരുന്നു. അവിടെ മുതൽ പിന്നെ മുകുന്ദൻ സാർ വ്ലാമിങ്കിനെയും ദറെനെയും ആന്ദ്രേ ബ്രതോണിനെയുമെല്ലാം ഈ പുസ്തകത്തിലേക്ക് അതിഥികളായി ക്ഷണിച്ച് വരുത്തുന്നു. അവർ ഒക്കെ ഈ പുസ്തകത്തിൽ ഇടം പിടിച്ചാൽ പിന്നെ എന്താ നടക്കാ ന്ന്‌ നിങ്ങൾക്ക് അറിയാ ലോ. അങ്ങനെ ചർച്ചക്ക് ഒരു ഊക്ക്‌ കൂട്ടാൻ വേണ്ടി റിയലിസവും സർ റിയലിസവും ഒക്കെ വിശദീകരിക്കുന്നു. ചില അതിബൗദ്ധിക ചിത്രങ്ങൾ വിവരിക്കുന്നു. എന്തിനാണ് ചില ചിത്രകാരന്മാർ തലയില്ലാതെയും പിന്നെ ഉള്ള തല തന്നെ മറ്റു ജീവികളുടെത് വെച്ചും മനുഷ്യർക്ക് വാല് കൊടുത്തും ഒക്കെ ചിത്രങ്ങൾ വരക്കുന്നത് എന്ന സംശയം അവസാനം ഇല്ലാതാവുന്നു. പുസ്തകം അവസാനിക്കുന്നു. ഞാൻ ഉറങ്ങുന്നു. ഞാൻ പുസ്തകത്തെ കുറിച്ച് റിവ്യൂ എഴുതുന്നു. എഴുതിയത് മറന്ന് പോയി മനപ്പൂർവം ഡിലീറ്റ് ആക്കുന്നു. പക്ഷെ നിങ്ങളും വായിച്ചിരിക്കേണ്ട പുസ്തകം ആണല്ലോ എന്നോർത്ത് വീണ്ടും ഉണരുന്നു, എഴുതുന്നു. ഇപ്പൊ പോസ്റ്റുകയും ചെയ്തു. അൽഹംദു ലില്ലാഹ്‌. പുസ്തക വില:- 75 പേജ്:- 75 Publication : പൂർണ ഞാൻ വാങ്ങിയത് from Calicut stadium Building എന്തിന് പുസ്തക പരിചയം ? മൂന്ന് ലക്ഷ്യങ്ങളാണ് എനിക്കുള്ളത്. 1- എനിക്ക് ഫോട്ടോ എടുക്കാനും ഫോട്ടോക്ക് നിക്കാനും നല്ല ഇഷ്ടാണ്. എടുത്ത ഫോട്ടോയും എടുപ്പിച്ച ഫോട്ടോയും പിന്നെ സോഷ്യൽ മീഡിയയിലൂടെ ആരെങ്കിലുമൊക്കെ കാണിക്കൽ എന്റെ പാഷനാണ്. എന്റെ സ്റ്റാറ്റസ് കാണുന്നവർക്ക് അറിയാമായിരിക്കും. അപ്പോ എന്തെങ്കിലും ഒക്കെ ഫോട്ടോ എടുക്കണമല്ലോ എന്ന് കരുതുമ്പോൾ ആയിരിക്കും പുസ്തകം ഓർമ വരിക. അപ്പോ തന്നെ പുസ്തകം എടുത്ത് വായിക്കും. കുറിച്ച് വെക്കും. പിന്നെ അത് ഫോട്ടോ എടുക്കും. ഇനി എടുത്ത ഫോട്ടോ എങ്ങനെ ആളുകളെ കാണിപ്പിക്കും എന്ന് കരുതും, അങ്ങനെ അതിന്കൂടെ ഒരു പരിഹാരമായി അതിനെ കുറിച്ച് ഒരു പോസ്റ്റ് റിവ്യൂ എഴുതി ഇങ്ങനെ പബ്ലിഷ് ചെയ്യും. എങ്ങനണ്ട് ഐഡിയ. 2- ഒരുപക്ഷെ പുസ്തകത്തിലുള്ള കാര്യം എനിക്ക് നിങ്ങളോട് പറഞ്ഞ് തരാനോ എഴുതി തരാനോ കഴിഞ്ഞ് കൊള്ളണമെന്നില്ല. അപ്പോ പിന്നെ ആ പുസ്തകത്തെയെങ്കിലും നിങ്ങൾക്ക് പരിചയപ്പെടുത്തി തരാതിരുന്നാൽ അത് ഞാൻ എന്നോട് ചെയ്യുന്ന മഹാ പാപമല്ലെ 3- ഒരുപാട് പേരെ കൂടെ കൂട്ടാം. ഒരു ഇന്റെലക്ച്ചൽ തണലായി.

Comments