Skip to main content

Posts

Featured

എന്താണ് ആധുനികത

  I paint things as I think them, not as I see them ~ Picasso എന്താണ് ആധുനികത എന്ന ഈ പുസ്തകത്തെ ജസ്റ്റ് ഒന്ന് പരിചയപ്പെടുത്താനെ ഇവിടെ ഉദ്ദേശമുള്ളു. എന്തിനാണ് ഞാൻ ഈ പുസ്തകത്തെ കുറിച്ച് പരിചയപ്പെടുത്തുന്നത് എന്ന് അവസാനം പറയുന്നുണ്ട്. എം മുകുന്ദൻ സാറുടെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ വായിച്ച് എഴുത്തുകാരനെ ഏകദേശം എല്ലാവരും മനസ്സിലാക്കികാണുമല്ലോ. പേര് പോലെ തന്നെ എന്താണ് ആധുനിക എന്ന് വിശദീകരിക്കുന്ന ഈ പുസ്തകം ആദ്യം തന്നെ "ആധുനികതക്ക് ഒരു മുഖവുര" എന്ന പുസ്തകത്തിൽ ഹെൻറി ലേഫെവ്ർ ഉദ്ധരിച്ച വാക്കുകൾ കൊണ്ടാണ് തുടങ്ങുന്നത്. അദ്ദേഹം എഴുതുന്നു " കലയിലും, സാഹിത്യത്തിലും, ശാസ്ത്രത്തിലും, സാങ്കേതികവിദ്യയിലും, രാഷ്ട്രീയ സാമൂഹിക ജീവിതത്തിലും ഇന്ന് ആധുനികതയുടെ സാന്നിധ്യം ആരെങ്കിലും കാണാതെ പോകുന്നവെങ്കിൽ അവർ തിമിര രോഗികളോ അന്ധന്മാരോ ആണ്". അതായത്, യഥാർത്ഥത്തിൽ ആധുനികതയുടെ ഒരു സവിശേഷത അത് കലയിലും സാഹിത്യത്തിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ്. ആധുനികത സർവ്വവ്യാപിയാണ്. "ആധുനികത" എന്ന വാക്ക് പുതുമയെയാണ് സൂചിപ്പിക്കുന്നത് എന്നുണ്ടങ്കിലും പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത...

Latest Posts

എക്സിസ്റ്റണലിസം: ഴാൻ പോൾ സാർത്രും ധൈഷണിക ഇടപെടലുകളും